മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ വീണ ആൾക്ക് ജീവിതത്തിലേയ്ക്കു വഴി തുറന്ന് പിടിവള്ളി..! പാലത്തിൽ നിന്നും ആറ്റിലേയ്ക്കു കയറിട്ടു നൽകിയത് നാട്ടുകാർ; വീഡിയോ കാണാം

തിരുവല്ല: സംസ്ഥാനത്ത് മൂന്നു ദിവസത്തോളമായി തുടരുന്ന പെരുമഴ നാടിന്റെ സമസ്ത മേഖലകളിലും വെല്ലുവിളിയായിരിക്കുകയാണ്. മഴയും ഒഴുകിയെത്തുന്ന വെള്ളവും ചേരുമ്പോൾ നാട്ടിൽ ഭീതിജനകമായ അന്തരീക്ഷമാണ് ഉയരുന്നത്. പലരും വെള്ളത്തിൽ നിന്നും അത്ഭുതരമായ രീതിയിലാണ് രക്ഷപെടുന്നത്. മല്ലപ്പള്ളിയിൽ നിന്നും പുറത്തു വരുന്ന വീഡിയോ ഇതിനെ ശരിവയ്ക്കുന്നതിനു സമാനമാണ്.

Advertisements

മണിമല പാലത്തിൽ മണിമലയാറിന് അടിയിലൂടെ ഒഴുകി നീങ്ങുന്ന യുവാവിനെ നാട്ടുകാർ ചേർന്നു കയറിട്ടു നൽകി രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കരകവിഞ്ഞ് ഒഴുകുന്ന മണിമലയാറിൽ കുടുങ്ങി കൈകാലിട്ടടിക്കുന്ന യുവാവിനെ കണ്ട നാട്ടുകാർ പാലത്തിൽ നിന്നും കയർ വെള്ളത്തിലേയ്ക്ക് ഇട്ടു കൊടുക്കുന്നു. ഈ കയറിൽ പിടിച്ചു കയറിയ രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത്ഭുതകരമായി വെള്ളത്തിൽ നിന്നും രക്ഷപെട്ടയാൾ ആരാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

Hot Topics

Related Articles