ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
കോട്ടയം : മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന കലാപത്തിലും വംശഹത്യയിലും കേന്ദ്ര സർക്കാർ മൗനം കുറ്റകരമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വി ജു കൃഷ്ണൻ പറഞ്ഞു. കോട്ടയം കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരള ഗ്രാമീൺ ബാങ്ക് എംപ്ളോയീസ് യൂണിയൻ , കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യുണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്യത്ത് ഒരു കലാപമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും അത് അടിച്ചമർത്താൻ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഭിന്നിപ്പിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്ത് ബാങ്കിങ്ങ് ജീവനക്കാരോളം നെറ്റ് വർക്കുള്ള സംവിധാനം മറ്റാർക്കും ഇല്ലെന്നും, ഇവർക്കാണ് സാമൂഹിക പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ കെ.ജി.ബി ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് പി.രാജേഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാനും സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ടിആർ രഘുനാഥൻ സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ ടി ഓ സെക്രട്ടറി കെ ആർ അനിൽകുമാർ , സി സി ജി ഇ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത് , എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ സെക്രട്ടറി ടി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 9.30 ന് കെ.ജി.ബി എംപ്ളോയീസ് യൂണിയൻ പ്രസിഡന്റ് എൻ. മീന പതാക ഉയർത്തി.