കോട്ടയം : മണിപ്പൂരിൽ പ്രധാന മന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് നിബു എബ്രഹാമിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. സാബു മുരിക്കവേലി, കണക്കാരി അരവിന്ദാക്ഷൻ, പി കെ ആനന്ദനക്കുട്ടൻ, സത്യൻ പന്തതല, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കലാ, ബിനിഷ് രവി, കെ എസ് സോമനാഥ്, റെജി വർഗീസ്, വിജയൻ നായർ, ജയപ്രകാശ് നാരായണൻ, ജോർജ് തോമസ്, രഘു ബാലരമപുരം, ഷിബു നാട്ടകം, അഭിലാഷ് ശ്രീനിവാസൻ, എൻ സി ചാക്കോ, രഞ്ജനാഥ് കോടിമത, മൈത്രി ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.