പത്തനംതിട്ട :
മണിപ്പൂരിൽ നടക്കുന്ന വംശഹത്യയിലും സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത ആര് നായർ, പി എസ് സി എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് റോണി വർഗീസ്, കെ ഹരികൃഷ്ണൻ, ബിനു ജി തമ്പി എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട കളക്ടറേറ്റിൽ കെ ജി ഒ എ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം കെ സതീഷ്, ടി ആർ ബിജുരാജ്, ജെ സുജ എന്നിവർ പ്രസംഗിച്ചു
അടൂരിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, കെ രവിചന്ദ്രൻ, എസ് നൗഷാദ്, വി ഉദയകുമാർ, ടി കെ സുനിൽ ബാബു, അനാമിക ബാബു, ജി രാജീവ്, എം ഉബൈദ് എന്നിവർ പ്രസംഗിച്ചു
തിരുവല്ലയിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം എ ജാൻകിദാസ്, പി ജി ശ്രീരാജ്, സി ബി സുഭാഷ് കുമാർ, കെ എം ഷാനവാസ്, സി എൽ ശിവദാസ് എന്നിവർ പ്രസംഗിച്ചു
റാന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു ഉദ്ഘാടനം ചെയ്തു. ടി കെ സജി, ഒ റ്റി ദിപിൻദാസ്,എസ് മിലൻ, എസ് ബിന്ദു എന്നിവർ പ്രസംഗിച്ചു
കോന്നിയിൽ കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു, ഷൈലജകുമാരി, എം പി ഷൈബി, കെ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു
മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ്കുമാർ ഉദ്ഘാടനം ചെയ്തു. കെ സഞ്ജീവ് , എം അനൂപ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു