പത്തനംതിട്ട:ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന് മഞ്ഞിനിക്കര ദയറയില്‍ കൊടിയേറി.
ഗീവര്‍ഗീസ് മോര് അത്താനാസ്യോസ്, യൂഹാനോന്‍ മോര് മിലിത്തിയോസ്, മാത്യൂസ് മോര് തേവോദോസ്യോസ് എന്നീ മെത്രാപ്പൊലീത്തമാര്‍ നേതൃത്വം നല്കി. ഇതോടൊപ്പം യാക്കോബായ സുറിയാനി സഭയുടെ മറ്റ് പള്ളികളിലും പാതകയുയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകീട്ട് ബാവയുടെ കബറില്നിന്നെത്തിച്ച കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര് അത്താനാസ്യോസ് മെത്രാപ്പൊലീത്ത ഉയര്‍ത്തി. ഫാ. റോബി ആര്യാടന്പറമ്ബില്, ബോബി ജി.വര്‍ഗീസ്, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, റമ്പാന്മാരായ ഗബ്രിയേല്‍, ബേസില്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, ബിനു വാഴമുട്ടം എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 10-നാണ് തീര്‍ത്ഥാടകസംഗമം. 18-ന് പെരുന്നാള്‍ സമാപിക്കും.