മാന്നാനം : സെന്റ് ജോസഫ് യുപി സ്കൂളിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ റവ. ഫാദർ സജി പാറക്കടവിൽ സി. എം. ഐ സ്വാഗതം ആശംസിച്ചു. മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ യോഗം ഉദ്ഘാടനം ചെയ്തു. Parenting 2K24 എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് ക്ലാസ് എടുത്തു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും അധ്യാപക പ്രതിനിധി മനോജ് മാത്യു നന്ദി പറഞ്ഞു. തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് പ്രതിനിധി തെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ മാത്യു പിടിഎ പ്രസിഡണ്ടായും മഞ്ജു ജോർജ് എം. പി ടി എ പ്രസിഡന്റായും സുമി, നൗഷാദ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു.
Advertisements


