കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പൂക്കളർപ്പിച്ച് ഉപരാഷ്ട്രപതി

കോട്ടയം : വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുഷ്പാർച്ചന നടത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ 150ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓർമ്മത്തിരുനാളായ ഇന്ന്( ജനുവരി മൂന്നിന്) മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ട തിഥിയായെത്തിയതായിരുന്നു ഉപരാഷ്ട്രപതി. പള്ളിയിലെ പ്രധാന അൾത്താരയും മറ്റു ചെറിയ നാലു അൾത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അല്പനേരം പള്ളിയിലെ മുൻനിര ബഞ്ചിൽ മന്ത്രിമാർക്കൊപ്പം ഇരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റിയൻ ചാമത്തറ തുടങ്ങിവർ അനുഗമിച്ചു.

Hot Topics

Related Articles