കൊടുങ്ങൂർ :കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ എല്ലാം മാറിയ സാഹചര്യത്തിൽ വിപുലമായ ആഘോഷങ്ങളോടെ ആണ്
കൊടുങ്ങൂർ പൂരം നടക്കുക. മാർച്ച് 26 നു കൊടിയേറി ഏപ്രിൽ നാലിനു ആറാട്ടോടെ ആണ് മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവം സമാപിക്കുക. ഉത്സവത്തിനായി ഉള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി.ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി ആണ് സ്ഥലം എം എൽ എ യും, ചീഫ് വിപ്പുമായ ഡോ എൻ ജയരാജിന്റെ അധ്യക്ഷതയിൽ ക്ഷേത്ര സന്നിധിയിൽ അവലോകനയോഗം ചേർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂരത്തിന്റെ തിരക്ക് കണക്കിലെടുത്തു കൊടുങ്ങൂരിനെ പ്രത്യേക ഉത്സവ മേഖല ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഡോ എൻ ജയരാജ് യോഗത്തിൽ വ്യക്തമാക്കി.കൊടുങ്ങൂരിനെ പ്രത്യേക ഉത്സവ മേഖലയായി പ്രഖ്യാപിക്കണം എന്ന് വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന് പ്രസിഡന്റ് വി പി റജി അറിയിച്ചു.ഉത്സവത്തോട് അനുബന്ധിച്ചു വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട മുൻ കരുതലും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു,