ജാഗ്രതാ ലൈവ്
സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
കോട്ടയം: മൊബൈലില്‍ മരയ്ക്കാറിന്റെയും കുറുപ്പിന്റെയും പതിപ്പില്ലാത്തവര്‍ കുറവല്ല. മിക്കവരുടെയും മൊബൈലില്‍ ഈ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലഗ്രാം അക്കൗണ്ടായതുകൊണ്ടു തന്നെ സുരക്ഷിതമാണെന്നു കരുതിയാണ് പലരും വ്യാജ അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തുകാണുന്നത്. എന്നാല്‍, നിങ്ങളൊന്നു കരുതിയിരിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും മരയ്ക്കാര്‍ സിനിമയുടെ പ്രിന്റ് ഡൗണ്‍ ലോഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ പിടികൂടിയതോടെ പുറത്ത് വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരയ്ക്കാറിന്റെ വ്യാജ പ്രിന്റ് പുറത്തു വിട്ട സംഭവത്തില്‍ സിനിമയുടെ നിര്‍മ്മാതാവാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് മരയ്ക്കാറിന്റെ പകര്‍പ്പ് ആദ്യമായി ഷെയര്‍ ചെയ്തയാളെ കുടുക്കിയത്. ഈ കേസില്‍ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ ടെലഗ്രാമിലൂടെ പ്രചരിക്കുന്ന സിനിമകളുടെ പട്ടിക കണ്ട് പൊലീസ് സംഘം തന്നെ ഞെട്ടിപ്പോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുതല്‍ സ്ത്രീകളും മുതിര്‍ന്നവരും വരെ സിനിമ സിനിമ ഡൗണ്‍ലോഡ് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മരയ്ക്കാറും, കുറുപ്പും അടക്കമുള്ള പുതിയ സിനിമകള്‍ കൈവശമുള്ളവരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയാണ്. ഇതിനായി ഗൂഗിളിന്റെയും, സൈബര്‍ ഡോമിന്റെയും സഹായം പൊലീസ് സംഘം തേടിയിട്ടുണ്ട്. ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കും. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ഡിലീറ്റ് ചെയ്താലും
രക്ഷപെടാനാവില്ല
ഫോണില്‍ സിനിമ ഡിലീറ്റ് ചെയ്ത ശേഷം രക്ഷപെടാമെന്നു കരുതിയാലും രക്ഷയില്ല. ടെലഗ്രാം അടക്കമുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ സിനിമ ഡൗണ്‍ലോഡ് ചെയ്തയാളെ കണ്ടെത്തിയാല്‍ ഫോണ്‍ ആദ്യം പിടിച്ചെടുക്കും. ഈ ഫോണ്‍ സാങ്കേതിക പരിശോധന നടത്തിയാകും, സിനിമ ഡൗണ്‍ലോഡ് ചെയ്‌തോ എന്ന് ഉറപ്പിക്കുക. ഇത്തരത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തായി കണ്ടെത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു കടന്നേക്കും.