കൊച്ചി : മരയ്ക്കാർ ഒ.ടി.ടിയ്ക്കായി എടുത്ത സിനിമയല്ലെന്നും തീയേറ്റർ റിലീസിനായാണ് രണ്ടു വർഷം കാത്തിരുന്നതെന്നും മോഹൻലാൽ.
കോവിഡ് സമയത്ത് ഒ.ടി.ടിയിൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവർക്ക് കൂടി വേണ്ടിയാണ് ഒ.ടി.ടി. സിനിമകൾ എടുത്തത്. നിലവിൽ ബ്രോ ഡാഡി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾ ഒ.ടി.ടിയ്ക്ക് കൊടുത്തു കഴിഞ്ഞു. മറ്റു ചിത്രങ്ങളുടെ കാര്യത്തിൽ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും -മോഹൻലാൽ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തേ, ആശീർവാദ് സിനിമാസിന്റെ അടുത്ത അഞ്ചു ചിത്രങ്ങൾ ഒ.ടി.ടി. റിലീസായിരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. മരയ്ക്കാരും ഒ.ടി.ടി. റിലീസ് ചെയ്യുമെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഉൾപ്പെടെ ഇടപെട്ടതിനെ തുടർന്ന് തിയറ്റർ റിലീസിലേക്ക് എത്തുകയായിരുന്നു.