മരയ്ക്കാർ തീയറ്ററിലേയ്ക്കില്ല; ഒടിടിയിലേയ്‌ക്കെന്നു സൂചന; ചർച്ച പരാജയം

കൊച്ചി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത മങ്ങി. നിർമ്മാതാവ് ആന്റണി പെരുമ്ബാവൂരുമായും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം.

Advertisements

വ്യവസ്ഥകൾ അംഗീകരിക്കാൻ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നൽകാൻ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.സിനിമക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്‌ബോൾ മരക്കാറിന്റെ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം.

Hot Topics

Related Articles