തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ റിലീസ് ചെയ്യില്ല. ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടു. ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി.
മലയാള സിനിമയില്‍ മിനിമം ഗ്യാരന്റി തുകയില്ല മറിച്ച് അഡ്വാന്‍സ് നല്‍കാമെന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ നിലപാട്.സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക് പറഞ്ഞിരുന്നു. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും മികച്ച ഓഫര്‍ വന്നിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാര്‍ തീയറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ മിനിമം ഗ്യാരാന്റി തുക നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പക്ഷേ അത്രയും തുക നല്കാന് സാധിക്കില്ലെന്നും എന്നാല്‍ സിനിമ തീയറ്റര്‍ റിലീസ് ചെയ്യതാല്‍ ഒടിടിയെക്കാള്‍ കൂടുതല്‍ തുക ലഭിക്കുമെന്നും തീയറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരയ്ക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.