127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം; പ്രവേശനം 1500 പേര്‍ക്ക്; 17 ന് വിവിധ സഭകളുടെ ഐക്യസമ്മേളനം; യോഗങ്ങളുടെ തത്സമയ സംപ്രേഷണം ചാനലിലും ഓണ്‍ലൈനിലും

പത്തനംതിട്ട: 127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം. ഉച്ചയ്ക്കു 2.30 ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കുറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷ സ്ഥാനം അലങ്കരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പമ്പാ തീരത്ത് കണ്‍വന്‍ഷന്‍ നടക്കുക.

Advertisements

വ്യവസ്ഥകള്‍; 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍റ്റിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കൈവശമുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളു. രോഗലക്ഷണമില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവന്‍ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പു വരുത്തണം. പന്തലില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് കണ്‍വന്‍ഷന്‍ സംഘാടകര്‍ ഉറപ്പുവരുത്തണം.

സാധാരണയായി ഒരു ലക്ഷം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് കണ്‍വന്‍ഷന്‍ ഓഡിറ്റോറിയങ്ങള്‍ തയാറാക്കുന്നത്. എട്ട് ദിവസമാണ് കണ്‍വന്‍ഷന്‍ കാലാവധി. സെമിനാറുകള്‍, ബൈബിള്‍ ക്ലാസുകള്‍ യുവവേദി യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.17 ന് വിവിധ സഭകളുടെ ഐക്യസമ്മേളനം ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ചാനലിലൂടെയും ഓണ്‍ലൈനായും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles