പാലാ :കെട്ടിട നികുതി വർധന ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം സർക്കാർ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ നിരക്കായ 6 രൂപയായി നിജപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കെട്ടിടനികുതി വർധിപ്പിച്ചു.
സർക്കാർ നിശ്ചയിച്ച പരമാവധി നിരക്കായ 10 രൂപ വീതം ഉയർത്താനുള്ള അജണ്ട പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ യോഗത്തിൽ അവതരിപ്പിച്ച ഉടൻ തന്നെ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചു. വർധന 6 രൂപയിൽ നിജപ്പെടുത്തണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ഭേദഗതി 10-3 ന് വോട്ടിനിട്ട് തള്ളി. ബിജെപി അംഗം വിട്ടു നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് സാബു തെങ്ങുംപള്ളി അറിയിച്ചു.
ഇതേ തുടർന്ന് ഭരണപക്ഷത്ത് നിന്ന് തന്നെ ആശങ്ക ഉണ്ടായി. തുടർന്ന് ചതുരശ്ര അടിക്ക് 8 രൂപ വീതം വർധിപ്പിക്കാൻ ഭൂരിപക്ഷ അഭിപ്രായത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസിന്റെ 3 അംഗങ്ങളും കമ്മിറ്റി തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തി.
ജനങ്ങളെ പിഴിയാനും ദ്രോഹിക്കാനും ഗവേഷണം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ വഴിയിൽ തന്നെയാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തും പോകുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് പറഞ്ഞു. നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടർ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു