കീർത്തി സുരേഷിന്റെ വിവാഹം: പ്രതികരണവുമായി നടി മേനക സുരേഷ്

നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്തകളിൽ പ്രതികരിച്ച് അമ്മയും നടിയുമായ നടി മേനക. മകളുടെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇതിനെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും മേനക വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. സ്കൂൾ കാലം മുതലുള്ള സുഹൃത്തിനേയാണ് കീർത്തി വിവാഹം ചെയ്യാൻ പോകുന്നതെന്നും ഇരുവരും വർഷങ്ങളായി പ്രണയത്തിലാണെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇതെല്ലാമാണ് മേനക ഇപ്പോൾ തള്ളിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കീർത്തി സുരേഷ്. ദിലീപ് നായകനായ കുബേരനിൽ മുഴുനീള ചൈൽഡ് ആർട്ടിസ്റ്റായി വേഷമിട്ടിരുന്നു. ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായാണ് വീണ്ടും സിനിമയിലെത്തുന്നത്. മലയാളത്തെ കൂടാതെ തമിഴിലും, തെലുങ്കിലും, എല്ലാം കീർത്തി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച വാശിയാണ് ഒടുവിൽ പുറത്തിറങ്ങിയ കീർത്തി ചിത്രം.

Hot Topics

Related Articles