പാമ്പാടി : വിവാഹത്തിന് കരുതിയ പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനത്തിന് നൽകി ദമ്പതികൾ.സിപിഐഎം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ സി എസ് ഷിജു ഭാര്യ ബിൻസി എന്നിവരാണ് കല്യാണത്തിന് കരുതിയ പണം കൂട്ടിക്കൽ ഭവന നിർമാണ പദ്ധതിയിലേക്ക് നൽകിയത്. കൂട്ടിക്കൽ ദുരിതത്തിൽ വീടുകൾ തകർന്നവർക്കായി സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്ന ഫണ്ടിലേക്കാണ് തുക കൈമാറിയത്. ദമ്പതികൾ കൈമാറിയ തുക സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഏറ്റുവാങ്ങി. സിപിഐഎം ലോക്കൽ സെക്രട്ടറി പി എ വർഗീസ് , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എസ് ശ്രീജിത്ത് , മറിയാമ്മ ഏബ്രഹാം , കെ കെ ഷാജി എന്നിവർ പങ്കെടുത്തു
Advertisements