നടി ഹൻസിക മോത്ത്വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ജയ്പുരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു ചടങ്ങുകൾക്ക് വേണ്ടി നടിയും കുടുംബവും മുംബൈയിൽ നിന്നും തിരിച്ചത്. വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് സുഹൈൽ വിവാഹാഭ്യർഥന നടത്തുന്ന ചിത്രവും ഹൻസിക പങ്കുവച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃത്വിക് റോഷൻ നായകനായ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസികയുടെ സിനിമാപ്രവേശം. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.