മാര്‍ തോമാ സ്ലീവായുടെ തിരുന്നാളിനോടനുബന്ധിച്ച് അരുവിത്തുറ നസ്രാണി സംഗമം നടന്നു

അരുവിത്തുറ : ഡിസംബര്‍ 18 മൈലാപ്പൂരിലെ മാര്‍ തോമാ സ്ലീവാ രക്തം വിയര്‍ത്തതിന്റെ അനുസ്മരണ ദിനത്തിനോടാനുബന്ധിച്ചു അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വച്ച് നസ്രാണി സംഗമവും പുറത്തു നമസ്‌കാരവും നടന്നു. അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ തോമാ സ്ലീവായുടെ ചരിത്രപ്രാധാന്യത്തെ കുറിച്ച് പിതാവ് വിശദമായി സംസാരിച്ചു. അതോടൊപ്പം ക. നി. മൂ. സ. ബര്‍ണ്ണാര്‍ദെ തോമാ കത്തനാരുടെ മാര്‍ തോമാ ക്രിസ്ത്യാനികള്‍ എന്ന പുസ്തകത്തിലെ അരുവിത്തുറ ചേര്‍പ്പുങ്കല്‍ കടുത്തുരുത്തി കുറവിലങ്ങാട് മൈലക്കൊമ്പ് കല്ലൂര്‍ക്കാട് തുടങ്ങിയ പുരാതന സുറിയാനി സഭാ കേന്ദ്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഉദ്ധരിച്ചു.

Advertisements

തുടര്‍ന്ന് നസ്രാണികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗ്ഗംകളി അവതരണവും നടന്നു. പാലാ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍, അരുവിത്തുറ പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, എസ് എം വൈ എം. പാലാ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍ തുടങ്ങി നിരവധി വൈദികര്‍ സന്നിഹിതരായിരുന്നു. എസ് എം വൈ. എം. പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ, ആനിമേറ്റര്‍ സിസ്റ്റര്‍ സി. മേരിലിറ്റ് FCC, ഡെപ്യൂട്ടി പ്രസിഡന്റ് ജോയല്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ജുവല്‍ റാണി സോമി, സ്റ്റേറ്റ് കൗണ്‍സിലര്‍ റ്റിയ ടെസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അക്ഷയ് സണ്ണി, അജോ സണ്ണി എന്നിവരും വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള യുവജനങ്ങളും പങ്കെടുത്തു

Hot Topics

Related Articles