തിരുവനന്തപുരം: തന്നെ അന്വേഷിച്ച് പോയത് 70 അംഗ പൊലീസ് സംഘമാണെന്നു ഒളിവിലിരുന്ന് ചെയ്ത വീഡിയോയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ. തന്നെ വീണ്ടും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ഷാജൻ സ്കറിയ പുറത്തു വിട്ട വീഡിയോയിലാണ് ഇതു സംബന്ധിച്ചുള്ള ആരോപണം ഉള്ളത്. മുംബൈയിൽ തന്നെ അന്വേഷിച്ച് എത്തിയത് 70 അംഗ പൊലീസ് സംഘമാണ് എന്നാണ് ഷാജൻ സ്കറിയ ആരോപിക്കുന്നത്.
പി.കെ ശ്രീനിജൻ നൽകിയ കേസിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഷാജൻ സ്കറിയയ്ക്കു മാപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാജൻ സ്കറിയ ഒളിവിടത്തിൽ നിന്നും ക്യാമറയ്ക്കു മുന്നിലെത്തിയത്. ക്യാമറയ്ക്കു മുന്നിലെത്തിയ ഷാജൻ തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വ്യക്തമാക്കുകയായിരുന്നു. തന്നെ കുടുക്കാൻ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി തനിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് സഹിതം സംസ്ഥാനത്ത് മൂന്ന് കേസുകൾ കൂടി ചുമത്തിയതായി ഷാജൻ സ്കറിയ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലമ്പൂർ എം.എൽ.എ പി.വി അൻവർ തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നു കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് എന്നും ഷാജൻ സ്കറിയ പറയുന്നു. ഇതോടെ വീണ്ടും തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.