മാസ്റ്റർ ബട്ട്‌ലർ..! തലപ്പത്തിരുന്ന് ഇംഗ്ലീഷ് ചെമ്പട; സെമി ഉറപ്പിച്ച് ഇംഗ്ലണ്ട്

യുഎഇ: ബട്‌ലറുടെ അപരാജിത സെഞ്ച്വറിയുടെയും മികച്ച ഫീൽഡിംങിന്റെയും മികവിൽ സിംഹള വീര്യത്തിന്റെ പല്ലുപറിച്ച് ഇംഗ്ലീഷ് ചെമ്പട. ഇതോടെ ഗ്രൂപ്പിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതിനൊപ്പം, ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടമാക്കി 163 റൺ നേടിയ ഇംഗ്ലീഷ് നിരയ്ക്കു മുന്നിൽ 137 ന് ബാറ്റിംങ് അവസാനിപ്പിച്ചു ശ്രീലങ്ക. ഇംഗ്ലണ്ടിന് 27 റണ്ണിന്റെ ഉജ്വല വിജയം.

Advertisements

ഇതുവരെയുള്ള ടൂർണമെന്റിലെ പതിവ് പോലെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ശനങ്ക ബൗളിംങ് അല്ലാതെ മറ്റൊരു ഓപ്ഷനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. 13 ൽ ജേസൺ റോയിയെയും, 34 ൽ മലാനെയും വീഴ്ത്തിയ ശ്രീലങ്കൻ ബൗളർമാർ അൽപം പ്രതീക്ഷ നൽകി. എന്നാൽ, ഇംഗ്ലീഷ് ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ റോസ് ബട്‌ലർ എന്ന അതികായൻ അപ്പുറത്തുണ്ടെന്ന കാര്യം മറന്നതാണ് ശ്രീലങ്കൻ നിരയ്ക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകാശത്തിലേയ്ക്കു പറന്ന ആറു സിക്‌സും, അതിർത്തി വല ഭേദിച്ച ആറു ഫോറുകളും തുല്യം ചാർത്തിയ ഇന്നിംങ്‌സിലൂടെ ഇന്നിംങ്‌സിലെ അവസാന പന്തിൽ ബട്‌ലർ സെഞ്ച്വറി തികച്ചു. ടീം സ്‌കോറിന്റെ മുക്കാൽ പങ്കും ബട്‌ലറുടെ ബാറ്റിൽ നിന്നായിരുന്നു. 36 പന്തിൽ 40 റണ്ണടിച്ച് മോർഗനും മികച്ച പിൻതുണ നൽകി.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ശ്രിലങ്ക ഒരു റണ്ണിന് ഒന്ന്, 24 ന് രണ്ട്, 76 ന് അഞ്ച് എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ, ഹസരങ്കയും (21 ബോളിൽ 34) ശനങ്കയും (25 ബോളിൽ 26) ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ടീമിന് ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ പോലും നൽകി. എന്നാൽ, ലിവിംങ്‌സ്റ്റണ്ണിന്റെ പന്തിൽ ഹസരങ്കയുടെ ഷോട്ടിനെ അത്ഭുതപൂർമായ ടീം ക്യാച്ചിലൂടെ ബില്ലിംങ്‌സ് പുറത്താക്കിയതോടെ ശ്രീലങ്ക കളിയുടെ ട്രാക്കിൽ നിന്നും പുറത്തായി. തൊട്ടടുത്ത പന്തിൽ ശനങ്ക തികച്ചും നിർഭാഗ്യകരമായ രീതിയിൽ ബട്‌ലറുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇംഗ്ലീഷ് വിജയം ഏതാണ്ട് ഉറപ്പായി. പിന്നീട്, എട്ടു റൺകൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും പത്താം വിക്കറ്റും വീണിരുന്നു.

Hot Topics

Related Articles