മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരള സ്കൂൾ, കോളജ് തലത്തിലുള്ള നടത്തുന്ന സംസ്ഥാന ശിഷ്യ ശ്രേഷ്o അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവല്ല : പഠനത്തോടൊപ്പം സാമൂഹ്യപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മികച്ച സന്നദ്ധ പ്രവർത്തകാരായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്o അവാർഡ്. എം. മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരള ആണ് സ്കൂൾ കോളജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ അവാർഡ് നൽകുന്നത്. വിദ്യാർത്ഥികളെ അപകടകരമായ പ്രവണതകളിൽ നിന്നും, സാഹചര്യങ്ങളിൽ നിന്നും മോചിപ്പിച്ച് മൂല്യബോധവും ദിശാ ബോധവും നൽകി ദേശസ്നേഹവും ബഹുമാനവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള മികച്ച പൗരൻമാരാക്കി വളർത്തി സമൂഹത്തിലെ വിവിധ മേഖലകളിൽ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് നമ്മുടെ സമൂഹത്തിലെ ഇപ്പോഴത്തെ അപജയത്തിന് മാറ്റമുണ്ടാക്കുകയാണ് ഈ പുരസ്കാര സമർപ്പണത്തിന്റെ പ്രഥമ ലക്ഷ്യം.

Advertisements

സ്കൂൾ തലത്തിൽ കൊല്ലം, തേവലക്കര, പാലയ്ക്കൽ, നൗഷാദ് റ്റി, സലീന എ ദമ്പതികളുടെ മകളും അയ്യൻകോയിയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂളിലെ +2 വിദ്യാർത്ഥിനിയുമായ സൽമ നൗഷാദും, കോളേജ് തലത്തിൽ പത്തനംതിട്ട, ഉളനാട്, ആജ്ഞനേയത്തിൽ സൻജീവ് കെ.എസ്., ദീപ്തികുമാരി ദമ്പതികളുടെ മകളും, തൃശ്ശൂർ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ബി.എസ്സ്.സി. അഗ്രികൾച്ചർ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ജയലക്ഷ്മി എസ് എന്നിവരാണ് 2024 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹത നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സാമൂഹ്യ സേവനങ്ങൾ ചെയ്ത് ധാരാളം അവാർഡുകൾ നേടി സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ ഇവർ ഏറ്റവും നല്ല മാതൃകാ വിദ്യാത്ഥികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ ശിഷ്യ ശ്രേഷ്o വിജയികളെ പ്രശസ്തിപത്രവും, മെമന്റോയും, ട്രോഫിയും, ക്യാഷ് അവാർഡും നൽകി പൊന്നാടയണിയിച്ച് ആദരിക്കുമെന്ന് ശിഷ്യ ശ്രേഷ്o അവാർഡ് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ കെ.ജി.റെജി അറിയിച്ചു. റിട്ടയർഡ് അധ്യാപകനും, മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും, വ്യതസ്ത സാമൂഹ്യ പ്രവർത്തകനുമായ മണി മാഷ് എന്നറിയപ്പെടുന്ന കെ.ജി.റെജി നളന്ദ ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന് തുടക്കം കുറിച്ചത്. അടുത്ത വർഷത്തേക്കുള്ള സംസ്ഥാന ശിഷ്യ ശ്രേഷ്o അവാർഡിന്റെ അപേക്ഷക്കും വിശദവിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.