‘പാൽമണം തൂകുന്ന രാത്തെന്നൽ ‘ : പ്രണയിച്ച് മാത്യുവും, മാളവികയും..ശ്രദ്ധ നേടി ക്രിസ്റ്റിയിലെ ഗാനം

പ്രണയാതുരനായ കാമുകനായി മാത്യു എത്തുന്ന ക്രിസ്റ്റിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാൽമണം തൂകുന്ന രാത്തെന്നൽ’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഒരു പക്ക ഫീൽ ഗുഡ് മെല്ല ഡി വിഭാഗത്തിൽ പെടുത്താവുന്ന ഗാനമാണ് ഇത്. വിനായക് ശശികുമാറിന്റേതാണ് വരികൾ . കപില്‍ കപിലനും കീർത്തന വൈദ്യനാഥനും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

മാത്യുവും മാളവികയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കാമുകി യോടൊപ്പം ഉള്ള യാത്രകളും ചിലവിടുന്ന നിമിഷങ്ങൾ എല്ലാം മനോഹരമായി തന്നെ ഗാനത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിങ്ങിലും ഗാനം ഇടം നേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്നു തിരക്കഥ ഒരുക്കിയിരിക്കുന്നു. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണു നിർമാണം.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Hot Topics

Related Articles