തിരുനന്തപുരം: സ്പീക്കർ സ്ഥാനം രാജിവച്ച എം.ബി.രാേേജഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. രജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചതതോടെയാണിത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് രാജ്ഭവനിൽ വച്ചാവും രാജേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
Advertisements
അതേസമയം, എ.എൻ.ഷംസീർ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥന്റെ ഉത്തരവാദിത്വം നിർവഹിക്കുക. ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബർ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.