എം സി റോഡിൽ ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്; പി എസ് സി പരീക്ഷയ്ക്ക് എത്തേണ്ട ഉദ്യോഗാർത്ഥികൾ വലഞ്ഞു ! ഗതാഗതം നിയന്ത്രിക്കാൻ ഒരേ ഒരു ഹോം ഗാർഡ് മാത്രം

ഏറ്റുമാനൂരിൽ നിന്നും
പ്രത്യേക ലേഖകൻ
ജാഗ്രതാ ലൈവ്
സമയം – 1.30

Advertisements

കോട്ടയം : പി.എസ്.സി പരീക്ഷ എഴുതാനെത്തേണ്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ വലച്ച് ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്. പി.എസ്.സി യുടെ ഡിഗ്രി തല പരീക്ഷ എഴുതാനിറങ്ങിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പെരുവഴിയിൽ കുടുങ്ങിയത്. 12.30 ഓടെ കാരണങ്ങളൊന്നുമില്ലാതെ കുരുങ്ങിയ റോഡ് ആയിരങ്ങളുടെ സർക്കാർ ജോലി മോഹത്തേയും വെള്ളത്തിലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ നഗരമധ്യത്തിൽ നിന്നും ആരംഭിച്ച കുരുക്ക് നൂറ്റൊന്ന് കവല വരെയും , എറണാകുളം ഭാഗത്തെ കുരുക്ക് കാണക്കാരി വരെയും നീണ്ടു. ഗതാഗതക്കുരുക്ക് അതി രൂക്ഷമായിട്ടും നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമാണ് ജംഗ്ഷനിൽ ഉണ്ടായിരുന്നത്. ഇടയ്ക് ഹൈവേ പൊലീസ് എത്തിയെങ്കിലും കുരുക്ക് കൈ വിട്ട് പോയിരുന്നു.

Hot Topics

Related Articles