എം.സി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ നിയന്ത്രണം വിട്ട മിനി ലോറി വീട്ടിലേയ്ക്ക് ഇടിച്ചു കയറി; ബസിലും കാറിലും ഇടിച്ച മിനി ലോറി വീട്ടിലേയ്ക്കു പാഞ്ഞുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കുറിച്ചിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 10.40

Advertisements

കോട്ടയം: എം.സി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ നിയന്ത്രണം വിട്ട മിനി ലോറി, ബസിലും കാറിലും ഇടിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു പാഞ്ഞു കയറി. വീടിനു മുന്നിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ചെടിച്ചട്ടി തകർത്ത ലോറി, വീടിന്റെ സ്‌റ്റെയർകേസും തകർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ മിനി ലോറി എതിർ ദിശയിൽ നിന്നും വന്ന ബസിലും, കാറിലും ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായി റോഡിരികിൽ തന്നെയുള്ള വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം ബി.എം ബേക്കറി ഉടമയായ മുക്കാട്ട് ബാബുവിന്റെ വീട്ടിലേയ്ക്കാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തെ തുടർന്നു വീട്ടുമുറ്റത്ത് വിൽക്കാൻ വച്ചിരുന്ന ചെടിച്ചട്ടികൾ ഏതാണ്ട് പൂർണമായും തകർത്തുന്നു.

ഇവിടെ നിന്നും നിയന്ത്രണം വിട്ടു പാഞ്ഞു കയറിയ ലോറി, സ്‌റ്റെയർ കേസും ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്നു ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും ഏതാണ്ട് പൂർണമായും തകർന്നു.

Hot Topics

Related Articles