മാധ്യമങ്ങളെ തള്ളി പി.പി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നു; പറയാനുള്ളത് പാർട്ടി വേദിയിൽ പറയും ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക് കുറിപ്പ്

കണ്ണൂർ: പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിപി ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്. തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Advertisements

ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദിയിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ച് വരുന്ന രീതി. അത് തുടരുമെന്നും തന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയിലിൽ ആയിരിക്കെ പാർട്ടിയെടുത്ത നടപടി ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ ഇന്നലെ നേതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രചരണങ്ങളെ തള്ളിക്കൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.