മെഡക്സ് പ്രദർശനം :  പൊതുജനങ്ങൾക്ക് നാളെ പാസ് വിതരണം ഉച്ചയ്ക്ക് ഒരു മണി മുതൽ മാത്രം 

കോട്ടയം മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഡിക്കൽ പ്രദർശനം മെഡക്സ് – 2023 യിൽ പൊതു ജനങ്ങൾക്കുള്ള  പ്രവേശന സമയം നാളെ (ചൊവ്വ) ഉച്ചക്ക് ഒരുമണിക്ക് ശേഷം മാത്രമായിരിക്കും. വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന 4500 ലധികം വിദ്യാർത്ഥികൾ രാവിലെ സന്ദർശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സമയ ക്രമീകരണം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles