തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ആത്മാഹത്യ കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ലാസിൽ പോകാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടർന്നു. മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് സുകൃതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കുലശേഖരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.