മെഡിസെപ്പിൽ കൂടുതൽ ആശുപത്രികൾ പരിഗണിക്കണം:
ജോസ് കെ.മാണി

കോട്ടയം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബങ്ങാൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആവിഷ്‌ക്കരിച്ച മെഡിസെപ്പ് പദ്ധതി മാതൃകാപരമാണെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലേയും കൂടുതൽ സ്വകാര്യ ആശുപത്രികൾ കൂടി ഈ പദ്ധതിയിൽ അംഗമായാൽ ജീവനക്കാർക്ക് ഈ പദ്ധതി കൂടുതൽ ഉപകാരപ്രദമാവും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് എൻ.ജി.ഒ ഫ്രണ്ട് സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത ജോസ് കെ.മാണി ആവശ്യപ്പെട്ടു. ജീവനക്കാർക്കുള്ള ഡി.എ വർദ്ധിപ്പിക്കണമെന്നും ജോസ് കെ.മാണി സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisements

എൻ.ജി.ഒ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷിജു വി. കുര്യൻ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, ചെറിയാൻ പോളച്ചിറക്കൽ, വിജി എം. തോമസ്, അശ്വനികുമാർ എസ്, അനീഷ് ആർ.ടി, ജോബി യൂസഫിൻ, റെജിൽ എൻ , ടി.വി.തോമസ്, ആരോഗ്യം ജോയ്‌സൺ, ഷിബു തുണ്ടത്തിൽ, ജോയ്‌സൺ കെ.റ്റി, ഡെന്നി തോമസ്, സുരേഷ് നായർ , ബോബി കെ. ജോസഫ് , പ്രശാന്ത് എൻ , സി.പി. ദിലീപ് കുമാർ, ഷാജി കെ.എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.