ചാന്‍സ് ചോദിച്ച്‌ ചെന്ന് അത് ഓവറായ ഒരു ബന്ധത്തിലേക്ക് എത്തി : പിന്നീട് ചാന്‍സ് തന്നില്ലെന്ന പേരില്‍ അതിനെ പീഡനം ആക്കി മാറ്റുന്നത് എന്തിനാണ് ; മീടു പീഡന വിഷയങ്ങളിൽ പ്രതികരണവുമായി നടി കൃഷ്ണ പ്രഭ

മൂവി ഡെസ്ക്ക് : സിനിമാ മേഖലയിലെ മീ ടൂ പീഡന വിഷയങ്ങളിൽ പ്രതികരണവുമായി നടി കൃഷ്ണ പ്രഭ . ചാന്‍സ് ചോദിച്ച്‌ ചെന്ന് അത് ഓവറായ ഒരു ബന്ധത്തിലേക്ക് എത്തി പിന്നീട് ചാന്‍സ് തന്നില്ലെന്ന പേരില്‍ അതിനെ പീഡനം ആക്കി മാറ്റുന്നത് എന്തിനാണ് എന്നാണ് നടിയുടെ ചോദ്യം. സിനിമാ സീരിയൽ താരം , നര്‍ത്തകി എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൃഷ്ണപ്രഭ ഇപ്പോഴിതാ മി ടൂ, സിനിമയിലെ പീഡന പരാതികള്‍ എന്നിവയില്‍ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ്.കൃഷ്ണ പ്രഭയുടെ വാക്കുകള്‍…….

Advertisements

” ചിലത് വാര്‍ത്തയ്ക്ക് വേണ്ടിയുള്ള പ്രാധാന്യത്തിനായി ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ചെയ്യുന്ന വഞ്ചനകളെ പീഡനക്കേസ് ആക്കി മാറ്റുന്നുണ്ടെന്ന് നടി അഭിപ്രായപ്പെട്ടു. ചിലപ്പോള്‍ സിനിമയില്‍ അവസരം തരാം എന്ന് പറയും. അതില്‍ താരാതെ വീണ്ടും ചെന്ന് ചോദിക്കുമ്ബോള്‍ അടുത്ത സിനിമയില്‍ തരാം എന്ന് പറയും. ഇതൊക്കെ വഞ്ചനാക്കുറ്റം മാത്രമാണ്. അതെങ്ങനെയാണ് പീഡനക്കേസ് ആയി മാറുന്നത് എന്നും കൃഷ്ണപ്രഭ ചോദിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഞ്ചിച്ചു എന്ന തലക്കെട്ട് നോക്കുമ്ബോള്‍ ശ്രദ്ധിക്കില്ല. എന്നാല്‍ പീഡനം എന്ന് കണ്ടാല്‍ വായനക്കാരും ഒന്ന് ശ്രദ്ധിക്കും. അതാണ് മനുഷ്യന്റെ മാനസികാവസ്ഥ. പല പ്രശ്‌നങ്ങളും ഇവിടെ ഉണ്ടാവാന്‍ കാരണം ആദ്യം തന്നെ ഇവര്‍ ഓവറായിട്ടുള്ള ഒരു കൂട്ടുകെട്ടിലേക്ക് എത്തുന്നതാണ്. ചിലര്‍ കൂട്ടുകാരാകുന്നത് കടുത്ത ആത്മബന്ധത്തിലേക്ക് പോകും. പിന്നെ ഒന്നും രണ്ടും പറഞ്ഞ് ചെറിയ കാര്യങ്ങള്‍ക്ക് പോലും അടിയായി പരസ്പരം വീട്ടുകാരെ വരെ തെറിപറയും. എന്തും ഓവറായാല്‍ കൊള്ളില്ല.

Hot Topics

Related Articles