മീനടത്തിന് ഇത് ആവേശക്കാലം ; നാടൻ പന്തുകളി മത്സരത്തിന് ചൊവ്വാഴ്ച തുടക്കമാകും ; ഡി വൈ എഫ് ഐയും കേരള നേറ്റീവ് ബോൾ ഫെഡറേഷനും നേതൃത്വം നൽകും

മീനടം : മീനടത്തിന് വീണ്ടും നാടൻ പന്തുകളിയുടെ ആവേശക്കാലം . മീനടത്തെ കാമിക പ്രേമികളെ ആവേശത്തിലാക്കി നാടൻ പന്തുകളി മത്സരത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഡി വൈ എഫ് ഐ മീനടം മേഖലാ കമ്മിറ്റിയും കേരള നേറ്റീവ് ബോൾ ഫെഡറേഷനും സംയുക്തമായി നടത്തുന്ന കായിക മാമാങ്കത്തിന് ചൊവ്വാഴ്ച 3 മണിക്ക് തുടക്കമാകും. സൗഹൃദ മത്സരത്തിൽ കുവൈറ്റ്‌ നേറ്റീവ് ബോൾ ടീം മീനടം ഗ്രാമപഞ്ചായത്ത് ടീമിനെ നേരിടും.

Advertisements

മീനടം ഗവണ്മെന്റ് ഹൈസ്‌കൂൾ മൈതാനത്തു നടക്കുന്ന മത്സരം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യും. നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് മത്തായി മാടപ്പാട് , ജനറൽ സെക്രട്ടറി സന്ദീപ് കരോട്ടുകുന്നേൽ , ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കി ,സിപിഐഎം ലോക്കൽ സെക്രട്ടറി സന്തോഷ്‌ വർക്കി , മീനടം മേഖല പ്രസിഡന്റ് അരവിന്ദ് ഗോപി , മേഖല സെക്രട്ടറി സജിത്ത് സാബു എന്നിവർ സംഹാരിക്കും. 2 വർഷമായി കോവിഡ് മൂലം നടക്കാതിരുന്ന പന്തുകളി വീണ്ടും തുടങ്ങുന്നതിന്റെ ആവേശത്തിൽ ആണ് കളിക്കാരും പന്തുകളി പ്രേമികളും.

Hot Topics

Related Articles