മീനച്ചിൽ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പ് ജനപക്ഷ പാനലിന് വൻ വിജയം : 13 സീറ്റിലേയ്ക്കും ഏകപക്ഷീയ വിജയം

പാലാ : മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം നേതൃത്വം കൊടുത്ത സഹകരണ ജനപക്ഷ മുന്നണിക്ക് വൻ വിജയം. 15 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ശേഷിച്ച 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി വൻ വിജയം നേടിയത്.

Advertisements

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും, പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും ഉൾപ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂപരിധിയും ഏറ്റവും അധികം വോട്ടർമാരുമുള്ള അർബൻ ബാങ്കായ മീനച്ചിൽ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി ആധികാരികമായ വിജയം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ നേതൃത്വം നൽകിയ പാനലിൽ കേരള ജനപക്ഷം ചെയർമാൻ പിസി ജോർജിന്റെ മകനും ജില്ലാപഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജും ഉൾപ്പെട്ടിരുന്നു.മുഴുവൻ സ്ഥാനാർഥികൾക്കും 6000 വോട്ടിൽ അധികം ഭൂരിപക്ഷം ഉണ്ട്

ജനറൽ സീറ്റിൽ അജിമോൻ സി.ജെ. ചിറ്റേട്ട്,അഡ്വ.ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ,ജോസ് വലിയപറമ്പിൽ,സണ്ണി കദളിക്കാട്ടിൽ,മനോജ് പി.എസ്., അഡ്വ.ഷോൺ ജോർജ്,സജി കുരീക്കാട്ട് സുരേന്ദ്രൻ എം.എൻ., പട്ടികജാതി വിഭാഗത്തിൽ സിബി കൂത്താട്ടുപാറയിൽ, വനിതാ വിഭാഗത്തിൽ എൽസമ്മ ടോമി,ബീനാമ്മ ഫ്രാൻസിസ്,സജാ ജെയിംസ് നിക്ഷേപ വിഭാഗത്തിൽ കെ.എഫ്. കുര്യൻ കളപ്പുരക്കൽപറമ്പിൽ എന്നിവരാണ് വിജയിച്ചത് ബാങ്കിംഗ് പ്രഫഷണൽ വിഭാഗത്തിൽ ജോസഫ് സക്കറിയാസ് കൂട്ടുങ്കൽ, ആർ വെങ്കിടാചലം ഹേമാലയം എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബർ 18-ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടൽ മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത് എന്ന് കാണിച്ച് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ഹൈകോടതി നിർദ്ദേശപ്രകാരം രണ്ട് കമ്മീഷന്മാരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.