“മാനസിക ആരോഗ്യം ആനുകൂല്യമല്ല, അവകാശമാണ്”; സ്കൈ സെമിനാർ 18ന്

കോഴിക്കോട് 13, ഒക്ടോബർ 2023: മാനസിക ആരോഗ്യം അവകാശമാണ്, ആനുകൂല്യമല്ല എന്ന വിഷയത്തിൽ സെമിനാറുമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കൗൺസിലിംഗ് സൈക്കോതെറാപ്പി കേന്ദ്രമായ സ്കൈ. ഈ മാസം 18ന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എൽ.എ നിർവഹിക്കും.
ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യവും എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. തൃശൂർ പ്രജ്യോതി നികേതൻ കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയും അസി.പ്രൊഫസറുമായ ഡോ. മിലു മരിയ ആന്റോ മുഖ്യ പ്രഭാഷണം നടത്തും.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അതുമായി ബന്ധപ്പെട്ട തടസങ്ങളെ തകർത്തെറിയാനും അതിനെ അഭിസംബോധന ചെയ്യാനും പ്രാപ്തരായ ഒരു സമൂഹത്തിനെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സ്കൈയിലെ സീനിയർ സ്പെഷ്യലിസ്റ്റും മാനേജിംഗ് പാർട്ണറുമായ നിമ്മി മൈക്കിൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാനസികാരോഗ്യം ഒരു പ്രത്യേകാവകാശമായിട്ടല്ല, മറിച്ച് ഓരോ വ്യക്തിയുടെയും മൗലികാവകാശമായി അംഗീകരിക്കുന്ന ഒരു ആഗോള വ്യവസ്ഥ വരേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു
മാനസികാരോഗ്യവുമായി ബന്ധപെട്ട ഗവേഷണ പ്രബന്ധങ്ങൾ, പരിശീലന പരിപാടികൾ, അത്യാധുനിക ക്ലിനിക്കുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് സ്കൈ. കോഴിക്കോട് പ്രസ് ക്ലബിൻ നടന്ന വാർത്താ സമ്മേളനത്തിൽ സ്കൈ മാനേജിംഗ് പാർട്ട്ണറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ സി.ടി ഹാദിയ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 6282278025 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles