മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനും രണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..: ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അനിൽകുമാർ എഴുതിയ തുറന്ന കത്ത്

കെ.അനിൽകുമാർ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു തുറന്ന കത്ത്
മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനും
രണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..
ഇങ്ങനെ കാലങ്ങളായി ഈ മേഘലയിലുള്ളവര്‍ പൊതു ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഒരു ചെറിയ ശതമാനം അത് മനസിലാക്കി വരുന്നുണ്ടെങ്കിലും. വലിയൊരു വിഭാഗം ഇപ്പോഴും അജ്ഞരാണന്നതാണ് വാസ്തവം.

Advertisements

മാനസിക ആരോഗ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്പെഷ്യലൈസ്ഡ് പ്രോഫഷണലുകളാണ് ഇവരെങ്കിലും ഇരു വിഭാഗങ്ങളുടെയും വിദ്യാഭ്യാസ യോഗ്യതയും ലഭിക്കുന്ന പരിശീലനവും വ്യത്യസ്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈക്യട്രിയില്‍ ഡിപ്ലോമയോ ബിരുദാനന്തരബിരുദമൊ ഉള്ള മെഡിക്കല്‍ ഡോക്ടര്‍ ആണ് ഒരു സൈക്യട്രിസ്റ്റ്.

മന:ശാസ്ത്രത്തില്‍ മൂന്ന്‍ വര്‍ഷം ബിരുദവും, ബിരുദാനന്തര ബിരുദവുമാണ് ഒരു സൈക്കോളജിസ്റ്റ്ന്‍റെ അടിസ്ഥാന യോഗ്യത.
കൂടാതെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം. ഫിലും RCI രജിസ്ട്രേഷനും ഉള്ളവരാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍.

ഇനി ഡോക്ടര്‍ സുള്‍ഫിയുടെ കുറുപ്പിലേക്ക് വരാം

“ഒരു സൈക്ക്യാട്രി ഡോക്ടറുടെ നിര്‍ദേശപ്രകാരം കൌണ്‍സിലിംഗ് നടത്തുന്ന ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരാണ് സൈക്കോളജിസ്റ്റുകള്‍”

ഒരു സൈക്ക്യാട്രിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൌണ്‍സിലിംഗ് നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണോ സൈക്കോളജിസ്റ്റ്കള്‍? കൌണ്‍സിലിംഗ് മാത്രമാണോ അവരുടെ പണി?

സൈക്യാട്രിക് സെറ്റിംഗിന്‍റെ കാര്യം മാത്രമെടുത്താല്‍ ഒരു സൈക്യാട്രിസ്റ്റിന് തന്‍റെ ക്ലയിന്‍റിന്‍റെ രോഗ നിര്‍ണയം നടത്തുന്നതില്‍ ക്ലാരിറ്റിവരുത്തേണ്ട ഘട്ടങ്ങളില്‍ വിശദമായ മന:ശാസ്ത്ര പരിശോദന (Psychodiagnostic Assessment) നടത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനം ആവശ്യമായി വരാം. കൂടാതെ ഒരാളുടെ വ്യക്തിത്ത്വ സവിശേഷത മനസിലാക്കാനും (Personality Assessment), ചില ഘട്ടങ്ങളില്‍ ഏതെങ്കിലും നാടി സംബന്ധമായ പ്രശ്നങ്ങള്‍ (Neurological disorders) മൂലമുള്ള ബൌദ്ധിക മാനസിക പ്രശ്നങ്ങള്‍ അപഗ്രധിക്കുന്നതിനായുള്ള ന്യൂറോ സൈക്കോളജിക്കല്‍ എവാല്യുവേഷനുമൊക്കെ (Neuropsychological assessment) ചില ഉദാഹരണങ്ങള്‍ മാത്രം.

മന:ശാസ്ത്ര പരിശോധനകള്‍ക്ക് പുറമേ ബീഹേവിയറല്‍ തെറാപ്പി, കൊഗ്നിറ്റീവ് തെറാപ്പി, റിലാക്സേഷന്‍ ടെക്നിക്കുകള്‍, സൈക്കോളജിക്കല്‍ സ്കില്‍ ട്രെയിനിങ്ങുകള്‍, അങ്ങിനെ അങ്ങിനെ വിവിധതരം മന:ശാസ്ത്ര ചികിത്സാ രീതികള്‍ കൈകാര്യം ചെയ്യുന്നവരാണ് ഒരു ക്വോളിഫൈഡ് ആയ സൈക്കോളജിസ്റ്റ്. സൈക്കോളജിക്കല്‍ കൌണ്‍സിലിംഗ് അതില്‍ ഒരു ചെറിയ ഭാഗം മാത്രം.

ഇനി,
ഇന്‍ടസ്ട്രിയല്‍ സൈക്കോളജിസ്റ്റ്, ചൈല്‍ഡ് സൈക്കോളജിസ്റ്റ്, ഹെല്‍ത്ത് സൈക്കോളജിസ്റ്റ് അങ്ങിനെ അങ്ങിനെ എത്രയോ സ്പെഷ്യാലിറ്റികള്‍ സൈക്കോളജിസ്റ്റുകള്‍ക്കായി തുറന്നു കിടക്കുന്നു. പറഞ്ഞ് വന്നത് മനശാസ്ത്രജ്ഞന്‍ എന്നത് സൈക്യാട്രിയില്‍ മാത്രം ചുരുങ്ങിനില്‍ക്കുന്ന ഒരു പ്രൊഫഷന്‍ അല്ലെന്ന കാര്യമാണ്.

അടുത്തത്
“സൈക്കോളജിസ്റ്റിന്‍റെ പഠനം മൂന്ന് കൊല്ലമാണത്രേ!”

ചിരിക്കാതെ എന്ത് ചെയ്യും?

മന:ശാസ്ത്രത്തില്‍ മൂന്ന്‍ വര്‍ഷം ബിരുദവും രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദവുമാണ് ഒരു സൈക്കോളജിസ്റ്റ്ന്‍റെ അടിസ്ഥാന യോഗ്യത.
കൂടാതെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം. ഫില്ലും, RCI രജിസ്ട്രേഷനും ഉള്ളവരാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍.
ഇവര്‍ക്ക് സൈക്കോളജിസ്റ്റായി ജോലി ചെയ്യാന്‍ ഡോക്ട്രേറ്റ് ഒരു മാന്‍ഡേറ്ററിയല്ല ഡോക്ടറെ.
അങ്ങീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടാകണമെന്ന് മാത്രം.

ഇനി സൈക്കോളജിയില്‍ ഡോക്ട്രേറ്റ് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ ഈ പറഞ്ഞ ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ് (മൊത്തം അഞ്ചുവര്‍ഷം) പിന്നെയും ഒരു അഞ്ചുവര്‍ഷം വീണ്ടും ചിലവഴിക്കണം. (അപ്പോള്‍ എത്ര വര്‍ഷമാണെന്ന് നോക്കു).

ഇനി ഡോക്ട്രേറ്റ് എടുത്തവര്‍ പേരിന് മുന്നെ ഡോക്ടര്‍ എന്ന് വയ്ക്കുന്നത് തങ്ങള്‍ മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന് തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്ന വാദം അല്പം ബാലിശമായിപ്പോയി.

അതെ, ഡോക്ടര്‍ പറഞ്ഞപോലെ
ആര് ആരാണന്നും,, എന്താണെന്നും,, കൃത്യമായി നാം അറിഞ്ഞിരിക്കണം.
മനശാസ്ത്രജ്ഞനരാണ്?
മനോരോഗ വിദഗ്ധനാരാണ്?
എന്നൊക്കെ.

ആ ഒരു അവബോധം ഇനിയും സമുഹത്തില്‍ വളര്‍ത്തേണ്ടതിന്‍റെ ‘അത്യാവശ്യകത’ അങ്ങയുടെ ഈ പോസ്റ്റ്‌ ഒന്നുകൂടി വിളിച്ചോതുന്നു.
നന്ദി
ശുഭ ദിനം

Hot Topics

Related Articles