ഒരാള്‍ നമ്മളെ വിട്ടുപോകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ വെറും തോന്നലല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വേര്‍പിരിയലുകള്‍ പല ആളുകളിലും വ്യത്യസ്ഥ അനുഭവങ്ങളാണുണ്ടാക്കുക.
വേര്‍പിരിയലുകള്‍ ഇത്തരത്തില്‍ മാനസികവും ശാരീരികവുമായ വേദനയുണ്ടാക്കുന്നതിന് ശാസ്ത്രീയമായ കാരണമുണ്ട്. ഇംഗ്ലണ്ടിലെ ഡോ. ഫോക്സ് ഓണ്‍ലൈന്‍ ഫാര്‍മസിയിലെ മെഡിക്കല്‍ റൈറ്ററായ ഡോ. ഡെബോറാ ലീ ഇത്തരം അവസ്ഥകളെക്കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബ്രേക്ക്അപ്പ് ഉണ്ടാകുമ്പോള്‍ തോന്നുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ വെറും തോന്നലല്ല എന്നാണ് അദ്ദേഹം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടുപേര്‍ പ്രണയത്തിലാകുമ്പോള്‍ ശരീരത്തില്‍ കഡില്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്സിറ്റോസിന്‍, ഫീല്‍ ഗുഡ് ഹോര്‍മോണായ ഡോപമിന്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍, പ്രണയം നഷ്ടപ്പെടുമ്പോള്‍ ഇവയുടെ അളവ് കുറയുകയും പകരം സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും.
ഇത് രക്തസമ്മര്‍ദം കൂടാനും ഉത്കണ്ഠയ്ക്കുമൊക്കെ കാരണമാകും. പ്രണയം തകരുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നാഡീവ്യൂഹത്തിന്റെ സിംപതറ്റിക്കും പാരാസിംപതറ്റിക്കുമായ ഭാഗങ്ങളെ ഉത്തേജിപ്പിക്കും. ഒന്ന് മറ്റൊന്നിനെ ബാലന്‍സ് ചെയ്താണ് ഇവ പ്രവര്‍ത്തിക്കുക. സിംപതറ്റിക് ഭാഗം ഹൃദയമിടിപ്പ് കൂട്ടാനും ശ്വസനത്തിനുമൊക്കെ സഹായിക്കുമ്പോള്‍ പാരാസിംപതറ്റിക് നെര്‍വസ് സ്റ്റിസം ശരീരത്തിനാവശ്യമായ വിശ്രമം പ്രദാനം ചെയ്യുന്നു. രണ്ടും ഒരേ സമയം ഉത്തേജിപ്പിക്കപ്പെടുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള സന്ദേശങ്ങള്‍ വ്യക്തമാകാതെ പോകാന്‍ കാരണമാകും.
ഇത് ഹൃദയത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. പങ്കാളികള്‍ മരിച്ചവരില്‍ 41 ശതമാനവും ആറ് മാസത്തിനുള്ളില്‍ തന്നെ മരണപ്പെടുന്നതിന് ഒരു കാരണമിതാണെന്ന് അദ്ദേഹം പറയുന്നു.
ബന്ധം തകരുമ്പോഴുണ്ടാകുന്ന ന്യൂറോ ബയോളജിക്കലായുള്ള പ്രത്യാഖ്യാതങ്ങള്‍ നെഞ്ചുവേദന, അമിത ഭയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഇംഗ്ലണ്ടിലെ കപ്പിള്‍സ് തെറാപ്പി ക്ലിനിക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും തെറപ്പിസ്റ്റുമായ എറിക് റൈഡന്‍ പറയുന്നത്.