മേരി ആവാസ് സുനോ ; ജയസൂര്യ – മഞ്ജു വാര്യർ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന്

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ഈ ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് സെന്‍, ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. യുണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisements

ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ആര്‍. ജെ. ശങ്കര്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആര്‍.ജെ. ശങ്കറിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയാണ് ഡോ-രശ്മി. ഡോ. രശ്മിയുടെ സാന്നിദ്ധ്യം ശങ്കറിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങളാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് ഡോ.രശ്മിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ ഏറെ അഭിനയസാദ്ധ്യതകള്‍ നിറഞ്ഞ ഒരു കഥാപാത്രമായിരിക്കുമിത്.
ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, അരുണ്‍, ജി.സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത്, എന്നിവര്‍ക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും അഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Hot Topics

Related Articles