ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കങ്ങളില്‍ ഒന്നാണ് മെറ്റ് ഗാല. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആലിയ ഭട്ടും ഇത്തവണത്തെ മെറ്റ് ഗാലയില്‍ തിളങ്ങി. ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്. വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയയുടെ ഔട്ട്ഫിറ്റ്. കാഴ്ച്ചയില്‍ സിംപിള്‍ ലുക്ക് തോന്നിപ്പിക്കുന്ന ഈ ഗൗണ്‍ ഒരു ലക്ഷത്തോളം പവിഴമുത്തുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.
സ്ലീവ്ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്നുള്ള ഈ ഗൗണില്‍ ആലിയ ഒരു വധുവിനെ പോലെ സുന്ദരിയായിരുന്നു. വജ്രമോതിരങ്ങളും വജ്രക്കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്ഫെല്ഡിനോടുള്ള ആദരസൂചകമായി ഡയമണ്ട് പതിപ്പിച്ച ഫിംഗര്വലെസ് ഗ്ലൗവും താരം അണിഞ്ഞിരുന്നു. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നാണ് ഈ ഗൗണിന്റെ പ്രചോദനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബര്‍ ഗുരുങ്ങാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയയാണ് ആലിയയുടെ സ്റ്റൈലിസ്റ്റ്. ചിത്രങ്ങള്‍ ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഐതിഹാസിക ബ്രാൻഡായ ഷാനൽ വധുക്കളെ കണ്ട് എപ്പോഴും ആകൃഷ്ടയായിരുന്നു. ഈ രാത്രിയിലെ എന്റെ ലുക്ക് ഇതിൽ നിന്നും, പ്രത്യേകിച്ച് സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്റെ 1992 ഷാനൽ ബ്രൈഡൽ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്’- എന്നാണ് ആലിയ ചിത്രങ്ങള്‍ പങ്കുവച്ചു കുറിച്ചത്.