മഹാത്മാഗാന്ധി സര്‍വകലാശാല ; പെഡഗോഗിക്കല്‍ സയന്‍സില്‍ സ്പോട് അഡ്മിഷന്‍ ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം :
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എം.എഡ്. 2021-23 ബാച്ചില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ യോഗ്യത/ ജാതി/ വരുമാനം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 11നകം പഠനവകുപ്പിലെത്തി സ്പോട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. എന്‍.എസ്.സ്./ എന്‍.സി.സി./ എക്സ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ അവ ഹാജരാക്കണം. അവര്‍ക്ക് നിയമാനുസൃതമായ വെയിറ്റേജ് മാര്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മാര്‍ക്കടിസ്ഥാനത്തില്‍ ബോണസ് മാര്‍ക്കും ലഭിക്കും. പട്ടികജാതി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ യഥാക്രമം പട്ടികവര്‍ഗ, ഒ.ഇ.സി., ഒ.ബി.സി., ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോണ്‍: 0481-2731042

Advertisements

Hot Topics

Related Articles