കോട്ടയം : എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വൻ വിജയം.തെരഞ്ഞെടുപ്പ് നടന്ന 124 കോളേജുകളില്‍ 107 ഇടത്തും എസ്എഫ്ഐ വിജയിച്ചു. കോട്ടയത്ത് 38 കോളേജുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 36 ഇടത്ത് എസ്എഫ്ഐ വിജയിച്ചു. ഇടുക്കിയില്‍ 27ല്‍ 22ലും പത്തനംതിട്ടയില്‍ 17ല്‍ 16ലും എറണാകുളത്ത് 41ല്‍ 32ലും എസ്എഫ്ഐ വിജയിച്ചു. ഇടുക്കിയിലെ നെടുങ്കണ്ടം എംഇഎസ്, അടിമാലി എംബി കോളേജ്, പത്തനംതിട്ടയിലെ ഇലന്തൂര്‍ ഗവ. കോളേജ് എറണാകുളത്തെ നിര്‍മല കോളേജ് മൂവാറ്റുപുഴ എന്നിവ കെഎസ്യുവില്നിന്ന് തിരിച്ചുപിടിച്ചു.
എംജിക്ക് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.എസ്എഫ്ഐയെ താറടിച്ച് കാണിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമത്തെ മറികടന്നാണ് ക്യാമ്ബസുകള് വീണ്ടും ചുവപ്പണിഞ്ഞത്. വിദ്യാര്‍ഥി അവകാശങ്ങളും പുരോഗമനാശയങ്ങളും ഉയര്‍ത്തിയുള്ള പ്രചാരണം എസ്എഫ്ഐ വിജയത്തിന്റെ മാറ്റ് കൂട്ടി. എറണാകുളം ജില്ലയിലെ 41 കോളേജുകളില്‍ 32 ഇടങ്ങളില്‍ എസ്എഫ്ഐ ആധിപത്യം പുലര്‍ത്തി. ഇതില്‍ 22 കോളേജുകളില്‍ എതിരില്ലാതെ വിജയിച്ചു. മൂവാറ്റുപുഴ നിര്‍മല കോളേജ് കെഎസ്യുവില്നിന്ന് പിടിച്ചെടുത്തു. അഭിമന്യുവിന്റെ കലാലയമായ മഹാരാജാസില്‍ 1350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെയര്‍മാനായി തമീം റഹ്മാൻ വിജയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുസി കോളേജില്‍ ചെയര്‍മാനായി എസ്എഫ്ഐയുടെ അശ്വിൻ രാജേഷ് ജയിച്ചു. മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് ആല്‍ബര്‍ട്സ് കോളേജ്, കൊച്ചിൻ കോളേജ് കൊച്ചി, മൂവാറ്റുപുഴ നിര്‍മല കോളേജ്, അറഫ കോളേജ്, തൃക്കാക്കര കെഎംഎം, കുന്നുകര എംഇഎസ്, എടത്തല എംഇഎസ്, കെഎംഇഎ കുഴിവേലിപ്പടി എന്നീ കലാലയങ്ങളില്‍ ഉജ്വലവിജയമാണ് എസ്എഫ്ഐ നേടിയത്.
എതിരില്ലാതെ ‘22’ജില്ലയിലെ 22 കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.