എം ജി ചുവപ്പിച്ച് എസ്എഫ്ഐ ; സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം ; മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ

കോട്ടയം : എം ജി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.മുഴുവൻ സീറ്റുകളിലും എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്.

Advertisements

18 സീറ്റുകളിൽ 18 ലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മത്സര രംഗത്തേക്ക് കടന്നു വരുവാൻ പോലും മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് കഴിഞ്ഞില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ എസ് എഫ് ഐ പാനൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെയർപേഴ്സണായി ടി. എസ് ഐശ്വര്യയും ജനറൽ സെക്രട്ടറി: അൻഷിദ് .കെയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്‌സണായി രേഷ്മ കാർത്തിക്കും , യുയുസി മാരായി അമിത്. കെ
മിറാഷ് ചെറിയാൻ കുര്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles