പ്രോജക്ട് ഇവാല്യുവേഷനും വൈവാ-വോസി പരീക്ഷയും
നാലാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ /2017 അഡ്മിഷൻ – സപ്ലിമെന്ററി/ലാറ്ററൽ എൻട്രി / 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സ്പ്ലിമെന്ററി/ 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്/ 2016 അഡ്മിഷൻ – അഫിലിയേറ്റഡ് കോളേജുകൾ / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി / 2016 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്/ 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്)ബിരുദ പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവാ-വോസി പരീക്ഷയ്ക്കും പിഴയില്ലാതെ ജനുവരി അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി ആറിനും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി ഏഴിനും അപേക്ഷിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / സി.ബി.സി.എസ്.എസ്. – 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകളുടെ റീ-അപ്പിയറൻസ്, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷനുകളുടെ റീ-അപ്പിയറൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി മൂന്ന് മുതൽ അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി അഞ്ച് മുതൽ ഏഴ് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി എട്ട് മുതൽ പത്ത് വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ജനുവരി 19 -ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 10 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 12 നും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റ്ഡ് കോളേജുകൾ/ സീപാസ്) പരീക്ഷകൾ ജനുവരി 12 ന് തുടങ്ങും. വിശദിവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (ww.mgu.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഐ.ഐ.ആർ.ബി.എസ്. 2021 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ -ഡിസിപ്ലിനറി എം.എസ്.സി (സയൻസ് ഫാക്കൽറ്റി – സപ്ലിമെന്ററി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി മോഡൽ I, II, III (2009-12 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കണം. 2011 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതമുള്ള ഫീസ് സഹിതം ജനുവരി 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് നൽകണം.