എംജി സർവകലാശാല വാർത്തകൾ അറിയാം

ലോക എനർജി മീറ്റിന് തുടക്കമായി

Advertisements

കോട്ടയം : ഊർജ്ജോത്പാദന രംഗത്ത് പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ സാധ്യതകൾ പരമാവധി വിനിയോഗിക്കുന്ന വിധത്തിൽ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാതലായ മാറ്റങ്ങൾ ഉണ്ടാകണമെന്ന് കൗൺസിൽ ഓഫ് സയൻറിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ ആർ) കീഴിലുള്ള ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറും ഇലക്ട്രോ – കെമിക്കൽ മേഖലയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞയും ഗവേഷകയുമായ ഡോ. നല്ല തമ്പി കലാശെൽവി അഭിപ്രായപ്പെട്ടു.  മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചിട്ടുള്ള ത്രിദിന ലോക എനർജി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.  സൗരോർജ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണുള്ളതെന്നും പരിസ്ഥിതി നാശവും ഹരിതഗൃഹ വാതകങ്ങളുൾപ്പെടെയുള്ള മലീനീകരണ പ്രശ്‌നങ്ങളും ഇല്ലാത്ത ഊർജ സ്രോതസ് എന്ന നിലയിൽ ആസൂത്രണ വിദഗ്ധരുടേയും ഭരണാധികാരികളുടേയും സവിശേഷ ശ്രദ്ധ പതിയേണ്ട മേഖലയാണിതെന്നും അവർ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

          കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഉർജോത്പാദന രംഗത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെന്നും പാരമ്പര്യേതര ഉർജമേഖലകൾക്ക് കൂടുതൽ പ്രോത്സാഹനവും പ്രാധാന്യവും നൽകേണ്ടതുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിൽ മുഖ്യ പ്രഭഷണം നടത്തിയ പോളണ്ടിലെ റോക്ക്‌ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ശാസ്ത്രഞ്ജൻ പ്രൊഫ. മസീജ് ജറോസ് വ്സ്കി പറഞ്ഞു.  സൗരോർജം, കാറ്റ്, തിരമാല, ബയോഗ്യാസ് തുടങ്ങിയ പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ കൂടുതൽ ലാഭകരമായി ഉപയോഗിക്കുന്നതിനും ജനകീയമാക്കുന്നതിനും ഉതകുന്ന വിധം പഠന-ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

          ഊർജ പഠന രംഗത്തെ ആധുനിക മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഇന്ത്യയിലെ അക്കാദമിക സമൂഹത്തിന് വിദേശ സർവ്വകലാശാലകളും ഗവേഷണകേന്ദ്രങ്ങളുമായി കൂടുതൽ അർത്ഥപൂർണമായ സഹവർത്തിത്വം ഉണ്ടാകണമെന്ന് മീറ്റിൽ സംസാരിച്ച മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറും ഭൗതിക ശാസ്ത്ര രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രഞ്ജനും ഗവേഷകനുമായ പ്രൊഫ. സാബു തോമസ് പറഞ്ഞു.  ഊർജ ശാസ്ത്ര രംഗത്തെ നൂതന പ്രവണതകൾ, പ്രശ്‌നങ്ങൾ, പരിഹാരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് മീറ്റിൽ പ്രധാനമായും നടക്കുക.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പല സെഷനുകളിലായി നടക്കുന്ന ചർച്ച്കളിൽ പങ്കെടുക്കും.  സമ്മേളനം ശനിയാഴ്ചയും തുടരും.

പരീക്ഷാതീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സെമസ്റ്റർ സൈബർ ഫോറൻസിക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്)പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 10-നും 13-നും നടക്കും.

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 21-നും 23-നും നടക്കും.

അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ് (2018 അഡ്മിഷൻ – റെഗുലർ/ 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി മൂന്നിന് ആരംഭിക്കും.  പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ ഡിസംബർ 21 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 22 -നും അപേക്ഷിക്കാം.

വിവരം നൽകണം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനായി എല്ലാ പഠനവകുപ്പുകളും, അക്കാദമിക് സെന്ററുകളും, അഫിലിയേറ്റഡ് കോളേജുകളും, റിസർച്ച് സെന്ററുകളും 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ നടത്തിയ പ്രവർത്തനങ്ങളുടെ  സംക്ഷിപ്ത വിവരം 2022 ജനുവരി അഞ്ചിന് മുൻപായി നിശ്ചിത ഫോർമാറ്റിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ നൽകണം.  വിവരം നൽകേണ്ട ഫോർമാറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭിക്കും

പരിശീലന പരിപാടി

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ നടത്തുന്ന തയ്യൽ  പേന, പെൻസിൽ നിർമ്മാണം എന്നിവയിലുള്ള പരിശീലന പരിപാടിയിൽ പ്രവേശനത്തിന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതികൾക്ക് അപേക്ഷിക്കാം.  പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും.  താൽപ്പര്യമുള്ളവർ മേൽവിലാസവും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം വകുപ്പ് മേധാവി, വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : 7025778974, 9495213248

ഗസ്റ്റ് അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാസ്സെടുക്കുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കുള്ള വോക്ക്-ഇൻ ഇന്റർവ്യു ഡിസംബർ 16 ന് ഉച്ചയ്ക്ക് 1.30 -ന് നടക്കും.

യോഗ്യത:  എം എസ് സി – കമ്പ്യൂട്ടർ സയൻസ്/എം.എസി.എ./എം.എസ്.സി.-ഐ.റ്റി./ എം.ടെക്ക് – കമ്പ്യൂട്ടർ സയൻസ് കൂടാതെ എൻ.ഇ. റ്റി / പി എച്ച് ഡി യോഗ്യതയും ഉണ്ടായിരിക്കണം.

എൻ.ഇ. റ്റി / പി എച്ച് ഡി  യോഗ്യതയുള്ളവരുടെ അഭാവത്തിൽ യോഗ്യതാ പരീക്ഷകളിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോ സമാനമായ ഗ്രേഡോ നേടിയവരെ പരിഗണിക്കും.

താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 -ന് ഉച്ചയ്ക്ക് 1.30 -ന് സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് ഓഫീസിൽ ഹാജരാകണം.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ എം.എസ് സി- മെഡിക്കൽ മൈക്രോബയോളജി – (റഗുലർ / സപ്ലിമെന്റി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 മെയിൽ നടന്ന ബി.ആർക് – ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ആറാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

2021 ഏപ്രിലിൽ നടന്ന ഒൻപതാം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

പരീക്ഷ മാറ്റി

ഡിസംബർ 17 -ന് നടത്താനിരുന്ന ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2020 -ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ മാറ്റി.  പുതുക്കിയ തീയതി പിന്നീട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.