കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനമായ മെയ് 20 ന് കേരള എൻ.ജി.ഒ. സംഘിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ കരിദിനം ആചരിക്കും. 2021 ജനുവരി മുതൽ ലഭിക്കേണ്ട 5 ഗഡു (15%) ക്ഷാമബത്ത കുടിശികയാണ്. 3 വർഷമായി ലീവ് സറണ്ടർ ലഭിക്കുന്നില്ല.
Advertisements
ശമ്പള പരിഷ്കരണ കുടിശിക നൽകുന്നതിലും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിലും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് അന്നേ ദിവസം ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും നടക്കുമെന്ന് എൻ.ജി.ഒ. സംഘ് ഭാരവാഹികൾ അറിയിച്ചു.