കോട്ടയം : മികച്ച പ്രകടനം അഖിലേന്ത്യാ തലത്തിൽ കാഴ്ച വെച്ച്, എൻ എ എ സി റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടിയ എം. ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (എസ് പി ഇ എസ് എസ്) വകുപ്പിനെ ചില വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി വിഭജിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുക.ഇല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ എസ് യു ജില്ല കമ്മറ്റി മുന്നോട്ട് വരുമെന്ന് ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു.
Advertisements