കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 തിങ്കളാഴ്ച്ച പത്തിന് എം.ജി. യൂണിവേഴ്സിറ്റിയിലേയ്ക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചും , ധർണയും മാറ്റി വച്ചു.
Advertisements
ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച്കൊണ്ടും, കേരളത്തിലെ സർവ്വകലാശാലകളിൽ പിണറായി സർക്കാർ നടത്തുന്ന രാഷ്ട്രീയ വൽക്കരണത്തിൽ പ്രതിഷേധിച്ചുമാണ് മാർച്ച് മാറ്റി വച്ചത്.
കൊവിഡ്, ഒമി ക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാർച്ച് മാറ്റിവച്ചതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.