കോട്ടയം: മനസിനെ മനസിലാക്കാൻ മനസിന് ആരോഗ്യം പകരാൻ കോട്ടയത്ത് ‘ഇധ’ ഇനി നേരിട്ടത്തുകയാണ്. 8 മാസമായി കൗൺസിലിങ് സൈക്കോത്തെറപ്പി സേവനങ്ങൾ ഓൺലൈൻ ആയി നടത്തി വന്നിരുന്ന ഇധ, ജനുവരി 11 മുതലാണ് സേവങ്ങൾ ഓഫ്ലൈൻ ആയി കോട്ടയത്ത് ലഭ്യമാക്കി തുടങ്ങുന്നത്.
മാനസികാരോഗ്യരംഗത്ത് ഒരു പുതിയ കാൽവെയ്പ്പ് എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 7 ന് ആണ് ഇധ മൈൻഡ് കെയർ പ്രവർത്തനമാരംഭിച്ചത്. മനോരോഗം ഉള്ളവർക്ക് മാത്രമല്ല മാനസികാരോഗ്യം കാത്തുസൂക്ഷിക്കുവാൻ, മാനസിക ബുദ്ധിമുട്ടുകളെ നേരിടുവാൻ, ജീവിതത്തിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുവാൻ തുടങ്ങിയവയ്ക്കൊക്കെ സൈക്കോതെറാപ്പി, കൗൺസിലിംഗ് തുടങ്ങിയവ ഫലപ്രദമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനോരോഗങ്ങളിലേക്കുവരെ നമ്മെ നയിച്ചേക്കാവുന്ന നിരന്തരമായ മാനസിക പിരിമുറുക്കങ്ങൾ, മനോവിഷമങ്ങൾ, മനഃസംഘർഷങ്ങൾ, മനക്ലേശങ്ങൾ, സ്വഭാവവൈകല്യങ്ങൾ, കുടുംബപ്രശ്നങ്ങൾ, തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് സൈക്കോതെറാപ്പി കൗൺസിലിങ് എന്നിവ ഫലപ്രദമാണ് എന്ന് ഗവേഷണങ്ങൾ വെളിവാക്കുന്നു.
മാനസികാരോഗ്യ മേഖലയിൽ അൺ പ്രൊഫഷണൽസിന്റെ കടന്നുകയറ്റം നിമിത്തം ഒരുപാട് പേർ ഇന്ന് ചൂഷണങ്ങൾക്ക് ഇരകളാവുന്നുണ്ട്. ഈ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുവാൻ മനശാസ്ത്ര രംഗത്തെ പ്രൊഫഷണലുകളുടെ സേവനം പൊതുജനങ്ങളിലേക്ക് എത്തിക്കുക. മാനസിക പിരിമുറുക്കങ്ങൾ, മനോവിഷമങ്ങൾ, മനഃസംഘർഷങ്ങൾ, തുടങ്ങിയ ഏതുതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും, കൗൺസിലിംഗ്, സൈക്കോതെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുക,
മാനസികാരോഗ്യം പരിപാലിക്കുന്നതിനായുള്ള അറിവുകൾ പൊതുജനങ്ങളിലേക്ക് പകർന്നു കൊടുക്കുക,
മനശാസ്ത്രവിദ്യാർഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാമിലൂടെ വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുക,
തുടങ്ങിയ കാര്യങ്ങളാണ് ഇധ മൈൻഡ് കെയർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. പ്രശസ്തമായ സെൻട്രൽ, സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും, അവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കളിൽ നിന്നും സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞവരും എംഫിൽ ക്ലിനിക്കൽ സൈക്കോളജി കഴിഞ്ഞവരുമായ ഒരുകൂട്ടം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ആണ് ഇധയിൽ പ്രവർത്തിക്കുന്നത്.
സൈക്കോതെറാപ്പി കൗൺസിലിങ് സേവനങ്ങൾക്കും,മാനസികാരോഗ്യപരിപാലനത്തിനായുള്ള കൂടുതൽ അറിവുകൾക്കും, മാനസികാരോഗ്യസംരക്ഷത്തിനായി അസിസ്റ്റൻസ് തേടുന്നവർക്കും ഇധയുടെ സേവനം ലഭ്യമാക്കുന്നു.
ഇധ
ഫസ്റ്റ് ഫ്ളോർ
കളത്തിൽ ബിൽഡിംങ്
എം.എൽ റോഡ്
ഈരയിൽക്കടവ്
കോട്ടയം
ഫോൺ – 9037431429.