അസഹനീയമായ വേദനയുമായി നമുക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തലവേദനയാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാലും ഈ മൈഗ്രേൻ കൂട്ടാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരില്‍ തലവേദന ഉണ്ടാക്കാം. അത്തരക്കാര്‍ കോഫി അധികമായി കുടിക്കുന്നത് അവസാനിപ്പിക്കുക. അടുത്തതായി കൃത്രിമ മധുരം കഴിക്കുന്നതും ചിലരില്‍ തലവേദനയെ കൂട്ടാം. അതിനാല്‍ തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു പ്രധാനപ്പെട്ട പദാർത്ഥമാണ്
ചോക്ലേറ്റ്. ചോക്ലേറ്റിൽ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരിൽ തലവേദന ഉണ്ടാക്കാം. ചീസും ചിലരില്‍ തലവേദന വര്‍ധിപ്പിക്കാൻ കാരണമാകാറുണ്ട്. അതുകൊണ്ട് അത്തരക്കാര്‍ ചീസിന്റെ അമിതോപയോഗം തലവേദന ഉള്ളപ്പോൾ കുറയ്ക്കുക.
തൈര് പോലെ പുളിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദനയുണ്ടാകാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ എരുവ്, ഉപ്പ് തുടങ്ങിയ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ തലവേദന സാധ്യത ഉണ്ടാക്കും. അതിനാല്‍ പതിവായി തലവേദന ഉള്ളവര്‍ അച്ചാറു പോലെയുള്ളവ പൂര്‍ണമായും ഒഴിവാക്കുക.
അമിത മദ്യപാനം കൂട്ടുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക. ഐസ്ക്രീം പോലെ തണുത്ത ഭക്ഷണങ്ങളും ചിലര്‍ക്ക് തലവേദനയുണ്ടാക്കാം. അതിനാല്‍ തലവേദനയുള്ളപ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.