കാണക്കാരി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി കാണക്കാരി ക്ഷീര വ്യാവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിംഗ് മെഷിൻ ( മിൽക്ക് ATM) മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഷിൻ സ്ഥാപിക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതി വിഹിതവും, കാണക്കാരി ക്ഷീരസഹകരണ സംഘവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലൂടെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പശുവിൻ പാൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച്, പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി ശിതീകരിച്ച് സംഭരിച്ച് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാക്കുന്നു.
കൂടാതെ പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറച്ച് പാൽ വിപണനരംഗം കൂടുതൽ പ്രകൃതി സൗഹാർദ്ദമാക്കാൻ ഈ നൂതന സംവിധാനം സഹായിക്കുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ക്ഷീരസഹാകാരികൾ , ക്ഷീരകർഷകർ , വിവിധ രാഷ്ട്രീയ നേതാക്കൾ , സാങ്കേതിക വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.