മില്‍മ പാല്‍ വാങ്ങുന്നവര്‍ ഉടന്‍ തണുപ്പിച്ച് സൂക്ഷിക്കണം; നിര്‍ദ്ദേശങ്ങളുമായി മില്‍മ

തിരുവനന്തപുരം: മില്‍മ പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പാല്‍ ഉടന്‍ തന്നെ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് മില്‍മ. പാല്‍ പുറത്തുവെച്ച് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്നത് മൂലം ക്രമേണ തണുപ്പ് നഷ്ടപ്പെട്ട് ഉപഭോക്താവ് ഉപയോഗിക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടുകയോ ഉപയോഗശൂന്യമായി പോകുകയോ ചെയ്യും.

Advertisements

ഇതു മൂലം ഉപഭോക്താക്കള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും പരിഗണിച്ച് ഈ നിര്‍ദ്ദേശം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പാലും, തൈരും 8 ഡിഗ്രിയിലോ, അതിലും താഴ്ന്ന താപനിലയിലോ തണുപ്പിച്ച് സൂക്ഷിക്കേണ്ടതാണ്. ഫ്രീസറില്‍ വെച്ച് കട്ടിയാക്കി സൂക്ഷിക്കാതെ ചില്ലറില്‍ സൂക്ഷിക്കുക. പാല്‍ കവറുകള്‍ വെള്ളത്തില്‍ ഇട്ട് സൂക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു

Hot Topics

Related Articles