കോഴിക്കോട് : ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ സഹായിക്കുന്നതാണ് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പുളക്കടവില്‍ നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഉദ്ദേശിച്ചാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ശുചിത്വ കേരളം എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച വിപുലമായ പദ്ധതിയുടെ ഭാഗമാണ് വഴിയോര വിശ്രമകേന്ദ്രങ്ങള്‍. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻഗണനാ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നയം. നാടിന്റെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.